ദില്ലി: റെയില്‍വെ വഴി അയക്കുന്ന ചരക്കുകള്‍ ഉപഭോക്താവിന് വൈകി ലഭിച്ചാല്‍ അദ്ദേഹത്തിന് നഷ്ട പരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. റെയില്‍വെയിലെ ചരക്ക് ഗതാഗതത്തെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാറ്റത്തിന് കേന്ദ്രസര്‍ക്കാറിന്റെ നീക്കം.
ചരക്ക് ഗതാഗതത്തെ കൂടുതല്‍ കൃത്യതയുള്ളതും വിശ്വാസയോഗ്യമായതുമാക്കി മാറ്റാനാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും അതിനാല്‍ തന്നെ തേജസ് ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഐആര്‍സിടിസി നഷ്ടപരിഹാരം നല്‍കുന്നത് മാതൃകയാക്കികൊണ്ട് പുതിയ ശ്രമത്തിന്റെ ഭാഗമായി ഈ മാറ്റം കൊണ്ടുവരാന്‍ റെയില്‍വെ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്റെ പ്ലാന്‍ നല്ല രീതിയിലാണ് നടപ്പിലാക്കുന്നത്. തേജസ് ട്രെയിനുകള്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരന് നൂറ് രൂപയും രണ്ട് മണിക്കൂറോ അതിലേറെയോ വൈകിയാല്‍ 250 രൂപയുമാണ് ഐആര്‍സിടിസി നഷ്ടപരിഹാരം നല്‍കുന്നത്.
ഫ്രൈറ്റ് കോറിഡോര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപക ദിനാഘോഷ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു കേന്ദ്ര റെയില്‍വെ മന്ത്രിയുടെ പ്രഖ്യാപനം.
Post Your Comments