Latest NewsIndiaNews

മാരത്തോണില്‍ പങ്കെടുക്കുന്നതിനിടെ 64കാരന്‍ കുഴഞ്ഞു വീണു മരിച്ചു

മുംബൈ: മാരത്തോണില്‍ പങ്കെടുക്കുന്നതിനിടെ 64കാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. 17-ാമത് ടാറ്റാ മുംബൈ മാരത്തോണില്‍ പങ്കെടുക്കുകയായിരുന്ന ഗജാനന്‍ മല്‍ജാല്‍കറാണ് മരിച്ചത്. മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തിലാണ് ഗജാനന്‍ മാരത്തോണില്‍ പങ്കെടുത്തത്. നാലുകിലോമീറ്റര്‍ ദൂരം പിന്നിട്ടതിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗജാനനെ കൂടാതെ മാരത്തോണിനിടെ ഏഴുപേര്‍ക്ക് കൂടി ഹൃദയസ്തംഭനം അനുഭവപ്പെട്ടതായും അവരെല്ലാവരും ചികിത്സയിലാണെന്നും ബോംബെ ഹോസ്പിറ്റല്‍ പി.ആര്‍.ഒ. അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button