Latest NewsIndiaNews

കേരള ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കാനാണ് ശ്രമിക്കുന്നത് : കപില്‍ സിബല്‍

ദില്ലി:കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍ രംഗത്ത്. കേരള ഗവര്‍ണര്‍ ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു . പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനം കോടതിയില്‍ പോകുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയുടെ മുന്‍ വിധിന്യായങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും അഭിഭാഷകന്‍ കൂടിയായ കബില്‍ പറഞ്ഞു

മാത്രവുമല്ല ഇന്ത്യയിലെ ഗവര്‍ണര്‍മാരെ കുറിച്ചും കബില്‍ സിബല്‍ തുറന്നടിച്ചു. മന്ത്രിസഭ തീരുമാനത്തിന് അനുസരിച്ചേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും ഇന്ന് ഗവര്‍ണര്‍മാര്‍ ബിജെപി സര്‍ക്കാരിന്റെ കണ്ണും കാതുമാണെന്നും അതിനാല്‍ സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചെന്നും ഗവര്‍ണറെ അറിയിച്ചില്ലെന്നുമാണ് ഗവര്‍ണറുടെ വിമര്‍ശനം. എന്നാല്‍ ഗവര്‍ണരെ അറിയിക്കേണ്ട സാഹചര്യമില്ലെന്നയിരുന്നു സര്‍ക്കാരിന്റെ വിശദീകരണം

അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാമചന്ദ്ര ഗുഹ നടത്തിയ വിമര്‍ശനം അനാവശ്യമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. പൗരത്വനിയമഭേദഗതിക്ക് എതിരായ സമരത്തില്‍ കോണ്‍ഗ്രസുമായി കേരള സര്‍ക്കാര്‍ കൈകോര്‍ക്കണം. പ്രതിപക്ഷ നിരയെ നയിക്കാന്‍ കോണ്‍ഗ്രസിനേ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button