മൊസൂള്‍: ഐഎസ് ഭീകരന് മുഫ്തി അബു അബ്ദുല്‍ ബാരി ഇറാഖിലെ മൊസൂളില്‍ വച്ച് പിടിയിലായി. ഐഎസുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാത്ത ഇസ്ലാമിക പണ്ഡിതന്മാരെ വധിക്കാനും മുഫ്തി പദ്ധതിയിട്ടിരുന്നു. ഇറാഖിലെ അര്‍ധ സൈനിക വിഭാഗമായ സ്വാറ്റ് ആണ് മുഫ്തിയെ പിടികൂടിയത്. ‘ജബ്ബ ദ ജിഹാദി’എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഐഎസ് വിഷയങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന ഇയാളുടെ ഭാരം 250 കിലോയാണ്.
ഭാരക്കൂടുതല്‍ കാരണം ഇയാളെ കാറില്‍ കയറ്റാന്‍ സാധിച്ചില്ല. കാറില്‍ ഒതുങ്ങിയിരിക്കാന്‍ പ്രയാസമായതിനാല്‍ പിന്നീട് പിക്ക് അപ്പ് ട്രക്ക് കൊണ്ടു വന്നാണ് ഇയാളെ സൈന്യം കൊണ്ടു പോയത്.ഐഎസിനേറ്റ കനത്ത തിരിച്ചടിയാണ് മുഫ്തിയുടെ അറസ്റ്റെന്ന് തീവ്ര ഇസ്ലാമികതയ്ക്കെതിരായി ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മജീദ് നവാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Latest photos for #ISIS Mufti. He was the strongest supporter of demolishing Mosul heritage. He used to give the Friday Sermon in my neighborhood. He cheered up in the very Friday after the blowing of Prophet Jonah Mosque in the early days of their invasion.
? Social media https://t.co/VWOCR4nmJE pic.twitter.com/zGYoVSuAaF— Ali Y. Al-Baroodi (@AliBaroodi) January 16, 2020
മുഫ്തിയുടെ ചിത്രങ്ങള്‍ ശരീരത്തെ പരിഹസിക്കാന്‍ ഉപയോഗിക്കരുതെന്ന താക്കീത് ഉണ്ട്. സുരക്ഷാ സേനയ്ക്കെതിരെ സ്ഥിരമായി മുഫ്തി പ്രകോപന പ്രസംഗം നടത്താറുണ്ടായിരുന്നു.
Post Your Comments