KeralaLatest NewsNews

കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് പിന്‍മാറി; തുറസ്സായ വേദിയില്‍ പങ്കെടുക്കാനില്ലെന്ന് ഗവര്‍ണര്‍

കോഴിക്കോട്: ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവെലില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറി. കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ നിന്നാണ് ഗവര്‍ണര്‍ പിന്‍മാറിയത്. ഇന്ന് വൈകിട്ടായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന സെഷന്‍. തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പിന്മാറ്റമെന്നാണ് സൂചന. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പിന്‍വാങ്ങിയതെന്ന് രവി ഡിസി വ്യക്തമാക്കി. ഇന്ത്യന്‍ ഫെഡറലിസം എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്നത്.

എന്നാല്‍ പൊതുസ്ഥലത്തുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഓഫീസ് സംഘാടകരെ അറിയിക്കുകയായിരുന്നു. ഓരോ സെഷനിലും ആയിരത്തില്‍ അധികം ആളുകളാണ് പങ്കെടുക്കുന്നത്. പൗരത്വനിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് രാജ്ഭവന്റെ തീരുമാനം എന്നാണ് സൂചന. ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് സംഘാടകരെ ഗവര്‍ണറുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button