ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയുടേയും പാപ്പാന്റേയും വീഡിയോ വൈറലായി. കൊമ്പന്റെ സമീപത്തിരുന്ന് ഇലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം കഴിക്കുകയാണ് പാപ്പാന്‍. ഇതെല്ലാം നോക്കിയും കണ്ടും ആനയും ഒപ്പമുണ്ട്. അവന് കഴിക്കാനുള്ള ഓലയും സമീപത്ത് കാണാം. എന്നാല്‍ പാപ്പാന്‍ ആഹാരം കഴിക്കുന്നത് കണ്ട് അവന് കൊതി സഹിച്ചില്ല. തുമ്പിക്കൈ നീട്ടി പൊതിയില്‍ നിന്നും അവനും കഴിക്കാന്‍ തുടങ്ങി. പാപ്പാന്‍ ഒരു ഉരുള കഴിക്കുമ്പോള്‍ അവനും അതേ ഇലയില്‍ നിന്നും ചോറ് കഴിക്കും. പാപ്പാന്‍ നല്‍കിയിട്ടില്ല അവന്‍ സ്വയം എടുത്തു കഴിക്കുകയാണ്. തന്റെ പാത്രത്തില്‍ നിന്നും ആന കഴിക്കുന്നുണ്ടെന്ന് പോലും ശ്രദ്ധിക്കാതെ പാപ്പാനും ഭക്ഷണം കഴിക്കുന്നു. സൗഹൃദത്തിന്റെ ഈ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു.
https://www.facebook.com/varietymedia.in/videos/621298278606542/?t=0
Post Your Comments