തേഞ്ഞിപ്പലം: പൗരത്വ നിയമം, എൻ.ആർ.സി., എൻ.പി.ആർ എന്നിവയെ പരിധിവിട്ട് എതിർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. ഇന്ത്യക്ക് പൈതൃകമായി കിട്ടിയതാണ് മതേതരത്വം. ആ മതേതരത്വം തകർക്കാൻ നരേന്ദ്ര മോദി അല്ല ആര് ശ്രമിച്ചാലും അനുവദിക്കരുതെന്നും ആര്യാടന്‍ പറഞ്ഞു.പൗരത്വ നിയമം, എൻ.ആർ.സി, എൻ.പി.ആർ എന്നിവയെ നമ്മൾ എതിർക്കുന്നു. പക്ഷേ എതിർക്കുമ്പോൾ പരിധിക്കകത്തായിരിക്കണം.
പരിധി വിട്ട് ചാടിയിട്ട് കാര്യമില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആര്യാടൻ പറഞ്ഞത്. ഇവിടെ മുസ്‍ലിംകളും ക്രിസ്ത്യാനികളും ഉണ്ടായത് ഹിന്ദുക്കള്‍ സഹായിച്ചതിനാലാണ്. ഒരു നിലക്ക് നോക്കിയാല്‍ നമ്മുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്നും ആര്യാടന്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ജവഹര്‍ലാല്‍ നെഹ്റു സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ആന്‍റ് ഡെവലപ്പമെന്‍റിന്‍റെ പ്രഥമ നെഹ്റു സെക്യുലര്‍ അവാര്‍ഡ് സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്യാടന്‍. പൊതുയോഗം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഭരണഘടനാപ്രകാരം സംഘടിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. അതൊരു മൗലികാവകമായ അവകാശമാണ്.
ശൈത്യകാലത്തെ ശ്വാസകോശരോഗങ്ങളില്‍ പ്രധാനവില്ലനായി പ്രാവുകളും: മരണകാരണം കണ്ടു ഞെട്ടി ഡോക്ടർമാർ
അതിനാല്‍ ബിജെപി പൊതുയോഗങ്ങള്‍ നടക്കുന്നിടത്ത് കടകള്‍ അടച്ചിടുന്നത് മര്യാദകേടാണെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.തിരൂരില്‍ ബിജെപിക്കാര്‍ യോഗം നടത്തുമ്പോള്‍ കടകള്‍ അടച്ചിടുന്നത് മര്യാദകേടാണ്. ഇതിന് പിന്നില്‍ സാമൂഹ്യവിരുദ്ധരും എസ്ഡിപിഐ പ്പോലെയും വെല്‍ഫെയര്‍ പാര്‍ട്ടി പോലെയുമുള്ള സംഘടനകളുമാണ്. അത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് ആര്യാടന്‍ പറഞ്ഞു.നരേന്ദ്ര മോദിയെ എതിർക്കണം, അതിൽ യാതൊരു സംശയവുമില്ല. ഇവിടെ ജനങ്ങളെ രണ്ട് തട്ടാക്കാൻ അനുവദിക്കാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments