തിരുവനന്തപുരം: ഐഎഎസ് നേടാനായി തലശേരി സബ് കളക്ടര്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.തലശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് ആണ് വിയാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി വിജിലന്‍സ് കണ്ടെത്തിയത്. സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ കുടുംബത്തിന് ആറു ലക്ഷത്തിനു താഴെ വരുമാനമുണ്ടെങ്കില്‍ ക്രീമിലെയര്‍ ഇതരവിഭാഗത്തിലുള്ള ആനുകൂല്യം ലഭിക്കും.ഈ ആനുകൂല്യം ലഭിക്കാന്‍ ആസിഫ് കെ യൂസഫ് തെറ്റായ രേഖകള്‍ സമര്‍പ്പിച്ചുവെന്ന് എറണാകുളം ജില്ലാ കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ആസിഫിനെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഒബിസി സംവരണം കിട്ടാന്‍ ആസിഫ് കെ യൂസഫ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് എറണാകുളം ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി. 2015ല്‍ ആസിഫ് പരീക്ഷയെഴുതുമ്പോള്‍ കുടുബത്തിന് 1.8 ലക്ഷം വരുമാനം മാത്രമേയുള്ളൂവെന്നായിരുന്നു യുപിഎസ്സിക്ക് നല്‍കിയ രേഖ. എന്നാല്‍ ഇത് തെറ്റാണെന്ന് ജില്ലാ കളക്ടര്‍ സുഹാസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ആസിഫിന്റെ കുടുംബം ആദായനികുതി അടക്കുന്നവരാണെന്നും 2015ല്‍ കുടുംബത്തിന്റെ വരുമാനം 28 ലക്ഷമാണെന്നും ജില്ലാ കളക്ടര്‍ കണ്ടെത്തി. ആദായനികുതി വകുപ്പിന് ആസിഫിന്റെ മാതാപിതാക്കള്‍ നല്‍കിയ രേഖയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആസിഫിനുവേണ്ടി കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയ ക്രീമിലെയര്‍-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് വിജിലന്‍സിന്റെയും കണ്ടെത്തല്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി ഡയറക്ടര്‍ക്ക് നല്‍കിയ ശുപാര്‍ശയില്‍ ആസിഫും റവന്യൂ ഉദ്യോഗസ്ഥരും ഗൂഡാലോചന നടത്തിയയിട്ടുണ്ടെന്ന് വ്യക്തമാകണമെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പറയുന്നത്.
Post Your Comments