Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

കാശ്മീരിൽ തീവ്രവാദികളെ നുഴഞ്ഞുകയറാൻ സഹായിക്കുന്നത് പൊലീസ് തന്നെയെന്ന് ശിവസേന

മുംബൈ:  ഡെപ്യൂട്ടി എസ്പി ദേവീന്ദര്‍ സിങ്ങ് തീവ്രവാദികള്‍ക്കൊപ്പം അറസറ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍  താഴ്‌വരയിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ശിവസേന.  ‘കശ്മീരില്‍ അതിര്‍ത്തികടന്നുള്ള നുഴഞ്ഞുകയറ്റം നടന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി  തീവ്രവാദികള്‍ക്ക് അതിര്‍ത്തി കടക്കാനുള്ള സഹായം നല്‍കുകയാണ് പോലീസെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്ന ആരോപിക്കുന്നു.

പോലീസ് മെഡല്‍ നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ  അറസ്റ്റിലായിരിക്കുന്നു. കശ്മീരില്‍ സര്‍ക്കാര്‍ മറ്റുചില സേവനങ്ങള്‍ക്കായി പോലീസിനെ ഉപയോഗിക്കുന്നതായാണ് കാണപ്പെടുന്നത്. പുല്‍വാമ ആക്രമണവുമായി  ബന്ധപ്പെട്ട് സംശയങ്ങള്‍ പ്രകടിപ്പിച്ചാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തു മറുപടിയാണ് നല്‍കുക’, ശിവസേനയുടെ മുഖപത്രമായ സാമ്‌ന ചോദിക്കുന്നു.

ജമ്മു കശ്മീരിലെ ജനങ്ങൾ സന്തോഷത്തിലാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് അവിടുത്തെ ജനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അത് റിപ്പബ്ലിക് ദിനം വരുമ്പോൾ മനസിലാകും. കാശ്മീരിലെ എല്ലാ വീടുകളിലും ആ ദിവസം ത്രിവർണ പതാക പാറും. ഇത്തവണ നിരവധി ത്രീവവാദികൾ പിടിയിലായതിനാൽ ജമ്മുവിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സമാധാനപരമായിരിക്കുമെന്നും സാമ്നയിലെ ലേഖനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button