തിരുവനന്തപുരം: നഗ്നരായ രണ്ടുകുട്ടികളുടെ ചിത്രം പങ്കുവെച്ച് കേന്ദ്രത്തിനെതിരെ വിമർശനവുമായി സ്വാമി സന്ദീപാനന്ദഗിരി. സ്വന്തം പൗരത്വം മൂടിവച്ച് അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാള്‍ ഭാവിയില്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കുറഞ്ഞ പക്ഷം ഗവര്‍ണറോ ആകുമെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി രംഗത്തെത്തിയത്.
അതേസമയം സംസ്ഥാന സര്‍ക്കാരിനെ നിഷേധിക്കുന്ന ഗവര്‍ണറുടെ സമീപനം ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനത്തിന്റെ അധിപന് എന്ന നിലയില്‍ വാചകങ്ങളില്‍ മിതത്വം പാലിക്കാന്‍ ഗവര്‍ണര്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനപ്പുറത്തുള്ള പ്രതികരണങ്ങള്‍ രാഷ്ട്രീയമായി മാത്രമേ സി.പി.ഐയ്ക്ക് കാണാന്‍ സാധിക്കൂ. കോടതിയില്‍ ഏത് പൗരനും ഹര്‍ജി ഫയല്‍ ചെയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതു തന്നെയാണ് സര്‍ക്കാരും ചെയ്തതെന്നും കാനം പറയുകയുണ്ടായി.
Post Your Comments