വളാഞ്ചേരി : പ്രായപൂർത്തിയാകാത്ത നാല് പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവ് പിടിയിൽ. മലപ്പുറം വളാഞ്ചേരിയിലാണ് 47 വയസ് പ്രായമുള്ള പിതാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പത്തും പതിമൂന്നും പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടികൾ അച്ഛന്റെ ഭാഗത്ത് നിന്നുള്ള പീഡനത്തെക്കുറിച്ച് സ്കൂൾ അധികൃതരോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കഴിഞ്ഞ ദിവസം പത്ത് വയസുകാരി തന്നെയും സഹോദരിമാരെയും പിതാവ് നിരന്തരം പീഡിപ്പിക്കുന്നുവെന്നു അധ്യാപികയോട് പറഞ്ഞിരുന്നു. ഇക്കാര്യം അദ്ധ്യാപിക ചൈൽഡ് ലൈനിനെ അറിയിച്ചു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ മറ്റ് മൂന്ന് പെൺകുട്ടികളെ കൂടി വിളിച്ചുവരുത്തി ഇതേക്കുറിച്ച് ചോദിക്കുകയും പെൺകുട്ടികൾ പരാതി ശരിവച്ചതോടെ പോലീസിനെ വിവരമറിയിച്ചു. ശേഷം പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Also read : മാവോയിസ്റ് ബന്ധമാരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു
നിത്യമദ്യപാനിയാണ് പിടിയിലായ പ്രതിയെന്നാണ് വിവരം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. ഇവരുടെ വീട്ടിൽ പ്രതിയുടെ ,സുഹൃത്തുക്കൾ വന്നുപോകാറുണ്ടായിരുന്നു. ഇവരാരെങ്കിലും പെൺകുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് കൂടി അന്വേഷിക്കുന്നുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.
Post Your Comments