ഭോപ്പാല്‍ : ബിജെപി എംപി പ്രജ്ഞാസിംഗ് താക്കൂറിന് വിഷ പദാര്‍ത്ഥമടങ്ങിയ കത്ത് അയച്ച സംഭവത്തില്‍ ഡോക്ടര്‍ പിടിയില്‍. ഡോ. സയ്യെദ് അബ്ദുള്‍ റഹ്മാന്‍ ഖാനെയാണ് മധ്യപ്രദേശ് പോലീസിലെ ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നന്ദേഡില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഇതിന് മുന്‍പും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അബ്ദുള്‍ റഹ്മാന്‍ ഖാന്‍ ഇത്തരത്തില്‍ കത്തുകള്‍ അയച്ചിട്ടുള്ളതായി നന്ദേഡ് എസ് ഐ പ്രദീപ് കക്കഡേ പറഞ്ഞു.
തന്റെ അമ്മയ്ക്കും അനിയനും ഭീകരവാദ ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ കത്തുകള്‍ അയച്ചിരുന്നത്. കത്തുകള്‍ അയച്ചതിന്റെ പേരില്‍ പോലീസ് അബ്ദുള്‍ റഹ്മാന്‍ ഖാനെ അറസ്റ്റും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. കൂടാതെ ഇയാളുടെ ഫോണ്‍ സംഭാഷണങ്ങളും നിരീക്ഷിച്ച് വരികയായിരുന്നു.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഭോപ്പാലിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.
ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ച് പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍
അബ്ദുള്‍ റഹ്മാന്‍ ഖാന്റെ വസതിയില്‍ നിന്നും വിഷ പദാര്‍ത്ഥം പുരട്ടിയ ഉറുദുവില്‍ എഴുതിയ കത്തുകളും കവറുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.ഇയാള്‍ ഫോണ്‍ വീട്ടില്‍ വെച്ചതിന് ശേഷം ഔറങ്കബാദ്, നാഗ്പൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നാണ് കത്തുകള്‍ അയക്കാറുള്ളത്. നന്ദേഡ് ജില്ലയിലെ ധനോഗാവിലാണ് ഇയാള്‍ ആശുപത്രി നടത്തുന്നതെന്നും എസ്‌ഐ വ്യക്തമാക്കി.
Post Your Comments