Latest NewsIndia

ഗോഡ്‌സെ അനുകൂല നിലപാടുമായി കേന്ദ്രമന്ത്രി

ഡൽഹി : ഗോഡ്‌സെ അനുകൂല നിലപാടുമായി കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെ. പ്രഗ്യ സിങ് ഠാക്കൂറിന് പിന്നാലെ ഗോഡ്‌സെ അനുകൂല നിലപാടുമായിട്ടാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഗോഡ്‌സെ പരാമർശത്തിൽ പ്രഗ്യ സിങ് മാപ്പ് പറയേണ്ട കാര്യമില്ല.ഗോഡ്‌സെ ചർച്ചാ വിഷയമാകുന്നതിൽ സന്തോഷം. ഗോഡ്‌സെ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിങ് ഠാക്കൂർ പരസ്യമായി മാപ്പു പറഞ്ഞിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രഗ്യാ സിങ് വിവാദ പരാമര്‍ശം നടത്തിയത്. ഗോഡ്‌സേ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു പ്രഗ്യാസിങിന്‍റെ വിവാദ പരാമർശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രഗ്യാ സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button