കൊൽക്കത്ത : ഐഎസ്എല്ലിൽ ഗോവയെ വീഴ്ത്തി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് എടികെ. എതിരില്ലാത്ത രണ്ട് ഗോളിനാണു എടികെയുടെ വിജയം. പ്രീതം കോട്ടാല്‍(47), ജയേഷ് റാണെ(88) എന്നിവരാണ് എടികെയുടെ വിജയ ഗോളുകൾ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനോടേറ്റ തോല്‍വിയുടെ ക്ഷീണം തീർക്കാനും എടികെയ്ക്ക് സാധിച്ചു.
.@ATKFC effectively shut down the ? to goal for @FCGoaOfficial tonight!#ATKFCG #HeroISL #LetsFootball pic.twitter.com/E87yi4ZRlp
— Indian Super League (@IndSuperLeague) January 18, 2020
ഈ ജയത്തോടെ 13മത്സരങ്ങളിൽ 24 പോയിന്റുമായി എടികെ ഗോവയെ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. 24പോയിന്റുമായി ഗോവ രണ്ടാമതെത്തി. 22പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
FULL TIME!!!
The come-back couldn't have been more better.
2⃣ Goals
1⃣ Clean-sheet
3⃣ PointsAnd we are back at the ? of the table.#ATK 2-0 #FCG#ATK #ATKFCG#AamarBukeyATK#BanglaBrigade pic.twitter.com/6gpACAzTBl
— ATK Mohun Bagan FC (@atkmohunbaganfc) January 18, 2020
കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനിറങ്ങിയ ബെംഗളൂരു എഫ് സി ഞെട്ടിക്കുന്ന തോൽവിയുമായി മടങ്ങുകയായിരുന്നു. എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് മുംബൈ ബെംഗളൂരുവിനെ തോൽപ്പിച്ചത്. മൊഡൗ സൊഗൗ(*13), അമീന്‍ ഷെര്‍മിതി(*55) എന്നിവരാണ് മുംബൈയുടെ വിജയ ഗോളുകൾ വലയിലെത്തിച്ചത്.
ഈ മത്സരത്തിലെ ജയത്തോടെ മുംബൈ സിറ്റി പ്ലേ ഓഫ് സാധ്യതകൾ നില നിർത്തി. 12 മത്സരങ്ങളിൽ 16 പോയിന്റുമായി അഞ്ചാം സ്ഥാനത്ത്. ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ ഇറങ്ങിയ ബെംഗളൂരുവിന് തോൽവി തിരിച്ചടി ആയെങ്കിലും രണ്ടാം സ്ഥാനം നഷ്ടമായില്ല.13 മത്സരങ്ങളില്‍ 22 പോയിന്റാണ് പട്ടികയിലുള്ളത്. അതിനാൽ ഇന്ന് നടക്കുന്ന മത്സരം ബെംഗളൂരുവിന് നിർണായകമാണ്.
Post Your Comments