കൊൽക്കത്ത : ഒന്നാം സ്ഥാനം കൈവിടാതിരിക്കാൻ എഫ് സി ഗോവ ഇന്നിറങ്ങും. നേരത്തെ ഒന്നാമനായിരുന്ന എടികെയാണ് എതിരാളി. വൈകിട്ട് 07:30തിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടും. 12 മത്സരങ്ങളിൽ 24പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗോവ. അതിനാൽ ഇന്ന് കളിക്കളത്തിൽ മികച്ച പ്രകടനമാകും ടീം കാഴ്ച്ചവെക്കുക. 12 മത്സരങ്ങളിൽ 21പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള എടികെയ്ക്ക് ഇന്ന് ജയിക്കാനായാൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയെ പിന്നിലാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കുവാൻ സാധിക്കും.
A top-of-the-table clash on the cards tonight as @ATKFC welcome home @FCGoaOfficial!??
Gear up to witness goals galore in #ATKFCG ⚽
#HeroISL #LetsFootball pic.twitter.com/yde4gcXHUg— Indian Super League (@IndSuperLeague) January 18, 2020
കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനിറങ്ങിയ ബെംഗളൂരു എഫ് സി ഞെട്ടിക്കുന്ന തോൽവിയുമായി മടങ്ങുകയായിരുന്നു. എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് മുംബൈ ബെംഗളൂരുവിനെ തോൽപ്പിച്ചത്. മൊഡൗ സൊഗൗ(*13), അമീന്‍ ഷെര്‍മിതി(*55) എന്നിവരാണ് മുംബൈയുടെ വിജയ ഗോളുകൾ വലയിലെത്തിച്ചത്.
ഈ മത്സരത്തിലെ ജയത്തോടെ മുംബൈ സിറ്റി പ്ലേ ഓഫ് സാധ്യതകൾ നില നിർത്തി. 12 മത്സരങ്ങളിൽ 16 പോയിന്റുമായി അഞ്ചാം സ്ഥാനത്ത്. ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ ഇറങ്ങിയ ബെംഗളൂരുവിന് തോൽവി തിരിച്ചടി ആയെങ്കിലും രണ്ടാം സ്ഥാനം നഷ്ടമായില്ല.13 മത്സരങ്ങളില്‍ 22 പോയിന്റാണ് പട്ടികയിലുള്ളത്. അതിനാൽ ഇന്ന് നടക്കുന്ന മത്സരം ബെംഗളൂരുവിന് നിർണായകമാണ്.
Post Your Comments