ന്യൂഡല്‍ഹി•ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോൺഗ്രസ് മുതിർന്ന നേതാവും മുൻ നിയമസഭാ സ്പീക്കറുമായ യോഗാനന്ദ് ശാസ്ത്രി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് സുഭാഷ് ചോപ്രയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റുകൾ ഡല്‍ഹി യൂണിറ്റ് ഭാരവാഹികൾ വിൽക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിയുടെ ഡല്‍ഹി കാര്യങ്ങളുടെ ചുമതലയുള്ള പി.സി ചാക്കോയ്ക്ക് രാജിക്കത്ത് അയച്ചതായി ശാസ്ത്രി പറഞ്ഞു.
ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്.
Post Your Comments