Latest NewsKeralaIndia

ബഹിഷ്കരണം മൂലം തിരിച്ചടിയുണ്ടാവാതിരിക്കാൻ പുതിയ വഴിയുമായി ബിജെപി; വ്യാപാരികള്‍ക്കിടയില്‍ സംഘടന രൂപീകരിക്കുന്നു

കൂടാതെ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരെയും ആർഎസ്എസ് ബിജെപി അനുഭാവികളെയും ബഹിഷ്കരിക്കണമെന്ന തരത്തിൽ നിരവധി പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലും പല വീടുകളുടെയും കടകളുടെയും മുന്നിലും പോസ്റ്ററുകളായും വന്നിരുന്നു.

തിരുവനന്തപുരം: കേരളത്തില്‍ വ്യാപാരികള്‍ക്കിടയില്‍ സംഘടന രൂപീകരിക്കാനൊരുങ്ങി ബിജെപി. പൗരത്വ നിയമത്തെക്കുറിച്ച്‌ വിശദീകരിക്കാന്‍ യോഗം വിളിച്ച സ്ഥലങ്ങളില്‍ വ്യാപാരികള്‍ കടകള്‍ അടച്ച്‌ പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി ബിജെപി കേരള ഘടകം രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പൗരത്വ നിയമത്തെ കുറിച്ച്‌ വിശദീകരിക്കാന്‍ യോഗം വിളിച്ച ഒന്നിലേറെ സ്ഥലങ്ങളില്‍ വ്യാപാരികള്‍ കടകള്‍ അടച്ച്‌ പ്രതിഷേധിച്ചിരുന്നു.

കൂടാതെ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരെയും ആർഎസ്എസ് ബിജെപി അനുഭാവികളെയും ബഹിഷ്കരിക്കണമെന്ന തരത്തിൽ നിരവധി പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലും പല വീടുകളുടെയും കടകളുടെയും മുന്നിലും പോസ്റ്ററുകളായും വന്നിരുന്നു. ഇതോടെ എറണാകുളത്തും പാലക്കാടും വിവിധ സ്ഥലങ്ങളിലും ബിജെപി അനുഭാവികൾ സൂപ്പർമാർക്കറ്റുകൾ തുറക്കുകയും ബഹിഷ്കരിക്കുന്നവർക്കായി കച്ചവട സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്‌തിരുന്നു

വ്യാപാരികള്‍ക്കിടയില്‍ ബിജെപി അനുകൂലികള്‍ ഏറെയുണ്ട്. എന്നാല്‍ സംഘടന ഇല്ലാത്തതിനാല്‍ ഇവരെ ഉപയോഗപ്പെടുത്താവന്‍ കഴിയുന്നില്ലെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. വ്യാപാരികള്‍ കടകള്‍ അടച്ചതോടെ പല സ്ഥലങ്ങളിലും വിശദീകരണ യോഗങ്ങള്‍ വെറും ചടങ്ങ് മാത്രമായി മാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.ഇതിനായി ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്ന സംഘടന രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിലവില്‍ സംസ്ഥാനത്ത് വ്യാപാരമേഖലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യാവസായി സമിതിയും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വ്യാപാരി വ്യാവസായി സമിതി സിപിഎമ്മിന്റെ പോഷക സംഘടന എന്ന നിലയിലാണ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. പ്രാദേശിക തലത്തില്‍ സംഘപരിവാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യാപാരികളെ സംഘടിപ്പിക്കുകയും പിന്നീട് സംസ്ഥാന തലത്തില്‍ സംഘടിത രൂപം നല്‍കുന്നതിനുമാണ് ബിജെപി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button