ധാക്ക: ക്രിക്കറ്റ് പരമ്പരയ്ക്കായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീം. പാകിസ്താനിലേക്ക് പോകില്ലെന്ന് ഞാന്‍ വളരെ കാലം മുമ്പുതന്നെ വ്യക്തമാക്കിയതാണ്. ബോര്‍ഡിനെ അറിയിച്ചിട്ടുമുണ്ട്. ഞാന്‍ ഒരു കത്തും നല്‍കിയിരുന്നു. എന്റെ കുടുംബത്തിന് ആശങ്കയുണ്ട്. ഞാന്‍ പോകരുത് എന്നാണ് അവരുടെ ആഗ്രഹം. ബംഗ്ലാദേശിനായി കളിക്കാതിരിക്കുക എന്നതിനേക്കാള്‍ വലിയ പാപമില്ല. പി.എസ്.എല്ലില്‍ കളിക്കാനുള്ള ഓഫര്‍ ഞാന്‍ നേരത്തെ നിരസിച്ചിരുന്നുവെന്നും താരം പറയുകയുണ്ടായി.
Read also: ശിവസേന-കോണ്‍ഗ്രസ് സഖ്യത്തില്‍ വീണ്ടും ആശങ്ക പരത്തി സഞ്ജയ് റൗത്ത്: പുതിയ പ്രസ്താവന ഇങ്ങനെ
ഇതോടെ ബംഗ്ലാദേശിന്റെ പാക് പര്യടനത്തിന് മുഷ്ഫിഖുര്‍ ഉണ്ടാകില്ല. മൂന്നു ഘട്ടങ്ങളിലായാണ് ബംഗ്ലാദേശ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനം. ജനുവരി 24 മുതല്‍ 27 വരെ ട്വന്റി-20 പരമ്പര നടക്കും. ആദ്യ ടെസ്റ്റ് ഫെബ്രുവരി ഏഴു മുതല്‍ 11 വരെയാണ്. ഏപ്രില്‍ മൂന്നിനും ഒമ്പതിനും ഇടയില്‍ ഒന്നുവീതം ഏകദിനവും ടെസ്റ്റുമുണ്ട്.
Post Your Comments