KeralaLatest NewsNews

യുഎപിഎ ചുമത്തിയത് വെറുതെയല്ല ; അവര്‍ എസ്എഫ്‌ഐക്കകത്ത് മാവോയിസം പ്രചരിപ്പിച്ചു

യുഎപിഎ ചുമത്തി ജയിലില്‍ കിടക്കുന്ന അലനും താഹയ്ക്കുമെതിരെ സിപിഎം നേതാവ് പി. ജയരാജന്‍ . മുസ്ലീം ചെറുപ്പക്കാരായത് കൊണ്ടാല്ല അലനും താഹക്കും എതിരെ കേസ് എടുത്തത് അവര്‍ എസ്എഫ്‌ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണ് എന്ന് പി ജയരാജന്‍ പറഞ്ഞു.ഇവര്‍ എസ്എഫ്‌ഐക്കകത്ത് മാവോയിസ്റ്റ് ആശയപ്രചാരണം നടത്തുകയാണ് ചെയ്തത്. ഇരുവര്‍ക്കും എതിരെ ചുമത്തിയ യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് വെറുതെ അല്ലെന്നും പി ജയരാജന്‍ പറഞ്ഞു, മാവോയിസവും ഇസ്ലാമിസവും എന്ന വിഷയത്തില്‍ കോഴിക്കോട്ട് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയും പാര്‍ട്ടിക്കകത്തും പുറത്തും ഏറെ വിമര്‍ശനവും എതിരഭിപ്രായവും എല്ലാം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് പി ജയരാജന്റെ അഭിപ്രായ പ്രകടനം എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിക്കകത്തും ദേശീയ നേതൃത്വത്തിനും എല്ലാം കേസില്‍ വ്യത്യസ്ഥ അഭിപ്രായം ഉള്ളപ്പോഴും അറസ്റ്റും തുടര്‍ നടപടികളും കടുത്ത ഭാഷയില്‍ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്. ജമാഅത്ത് ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ഇന്ത്യന്‍ മാവോയിസത്തിന്റെ കവര്‍ ഓര്‍ഗനൈസേഷനാണെന്നും മാവോയിസ്റ്റുകളുടെ രഹസ്യ യോഗത്തില്‍ ഇരു സംഘടനയിലെ പ്രവര്‍ത്തകരും പങ്കെടുക്കാറുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.

അതേസമയം തങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് ഹാജരാക്കണമെന്ന് അറസ്റ്റിലായ അലനും താഹയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം. കഴിഞ്ഞ നവംബറിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പാര്‍ട്ടിക്കകത്തും ദേശീയ നേതൃത്വത്തിനും എല്ലാം കേസില്‍ വിഭിന്ന അഭിപ്രായം ഉള്ളപ്പോഴും അറസ്റ്റും തുടര്‍ നടപടികളും കടുത്ത ഭാഷയില്‍ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button