Latest NewsNewsIndia

ഇന്ത്യയിൽ ദമ്പതികൾക്ക് രണ്ട് കുട്ടികൾ മതിയെന്ന നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്   

മൊറാദാബാദ്: ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. രാജ്യത്ത് ശരിയായ വികസനം വരണമെങ്കിൽ രണ്ട് കുട്ടികള്‍ മതി എന്ന നിയമം കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ മൊറാദാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ജനസംഖ്യാ നിയന്ത്രണം എത്രയും വേഗം  തീരുമാനം എടുക്കേണ്ട വിഷയമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. ഈ നിര്‍ദ്ദേശത്തിന് ഏതെങ്കിലും ഒരു മത വിഭാഗവുമായി ബന്ധമുണ്ടാകാൻ പാടില്ല. എല്ലാവര്‍ക്കും ബാധകമായിരിക്കണമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്. പക്ഷേ അനിയന്ത്രിതമായ ജനസംഖ്യ വികസനത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button