ന്യൂഡല്‍ഹി: കശ്മീരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വമര്‍ശവുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. കേസ് എന്‍ഐഎയ്ക്ക് കൈമാറിയത് സിങ്ങിനെ നിശബ്ദനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ പുനരന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ദേവീന്ദര്‍ സിങ്ങിനെ ആ സമയത്ത് ജില്ലയിലെ ഡിഎസ്പിയായി നിയമിച്ചത് സംബന്ധിച്ചും ഭീകരാക്രമണത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷണം വേണം. സിങ് അറസ്റ്റിലായതിന് പിന്നാലെ ജനങ്ങളുന്നയിക്കുന്ന സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി ഷായും മറുപടി നല്‍കണം. ദേവീന്ദര്‍ സിങ്ങിനെ നിശബ്ദനാക്കുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗം കേസ് എന്‍ഐഎയ്ക്ക് കൈമാറുക എന്നതാണെന്ന് രാഹുല്‍ ആരോപിച്ചു. എന്‍ഐഎ അധ്യക്ഷന്‍ വൈ.സി മോദിയുടെ കൈയ്യില്‍ എത്തുന്നതോടെ കേസ് ചത്തതിന് തുല്യമാകെമെന്നും അദേഹം ട്വീറ്റ് ചെയ്തു.
The best way to silence Terrorist DSP Davinder, is to hand the case to the NIA.
The NIA is headed by another Modi – YK, who investigated the Gujarat Riots & Haren Pandya’s assassination. In YK’s care, the case is as good as dead. #WhoWantsTerroristDavinderSilenced
And why??
— Rahul Gandhi (@RahulGandhi) January 17, 2020
Post Your Comments