ധാക്ക : പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്നും ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫീഖുര്‍ റഹീം പിന്‍മാറി. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ താരം വിസമ്മതിച്ചത്. ചീഫ് സെലക്ടര്‍ മിന്‍ഹാജുല്‍ ആബിദീന്‍ ആണ് താരം പര്യടനത്തില്‍ നിന്നും പിന്‍മാറുന്ന കാര്യം അറിയിച്ചത്. അടുത്ത ദിവസം പാകിസ്ഥാന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കെയാണ് മുഷ്ഫിഖുര്‍ റഹീമിന്റെ പിന്മാറ്റം. രണ്ട് ദിവസത്തിനകം ടീമിനെ പ്രഖ്യാപിക്കുമെന്നും ആബിദീന്‍ പറഞ്ഞു.
ഐസിസിയുടെ വിലക്ക് മൂലം സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസനെ നഷ്ട്ടപെട്ട ബംഗ്ലാദേശിന് മുഷ്ഫിഖുര്‍ റഹീമിന്റെ പിന്മാറ്റം കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. ഏറെ കാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാകിസ്ഥാനില്‍ പര്യടനം നടത്താന്‍ ബംഗ്ലാദേശ് തീരുമാനിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം മൂന്ന് ഘട്ടമായി പരമ്പര നടത്താന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാനെതിരെ മൂന്ന് ട്വന്റി20 യും രണ്ട് ടെസ്റ്റും ഒരു ഏകദിന മത്സരവുമാണ് ബംഗ്ലാദേശ് കളിക്കുന്നത്.
Post Your Comments