Latest NewsNewsIndia

മുംബൈ സ്‌ഫോടനക്കേസ് : പരോളില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതി ‘ഡോ.ബോംബ്’ പിടിയില്‍ : അറസ്റ്റിലായത് രാജ്യം വിടാന്‍ ഒരുങ്ങവെ

മുംബൈ: പരോളില്‍ ഇറങ്ങി ഒളിവില്‍ പോയ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി പിടിയിൽ. ‘ഡോ.ബോംബ്’ എന്നറിയപ്പെടുന്ന 68 കാരനായ ജലീല്‍ അന്‍സാരിയെ ആണ്  മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്നു ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പരോള്‍ കാലാവധി അവസാനിക്കാനിരിക്ക, നേപ്പാള്‍ വഴി രാജ്യം വിടാന്‍ ഒരുങ്ങവെയാണ് ഇയാൾ പിടിയിലായത്. ജീവപര്യന്തം ശിക്ഷയെ തുടര്‍ന്നാണ് അന്‍സാരി ജയിലില്‍ കഴിയുന്നത്.

Also read : അയൽരാജ്യങ്ങളിലെ പുരോഗമനവാദികൾക്കും ഇന്ത്യൻ പൗരത്വം നൽകണമെന്ന് തസ്ലിമ നസ്റീൻ

രാജസ്ഥാനിലെ അജ്മര്‍ ജയിലില്‍ നിന്ന് കഴിഞ്ഞ മാസം അവസാനമാണ് ഇയാള്‍ പരോളില്‍ ഇറങ്ങിയത്. മുംബൈയില്‍ താമസമാക്കിയിരുന്ന അന്‍സാരി എല്ലാ ദിവസവും അഗ്രിപട പോലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന് നിര്‍ദേശിച്ചിരുന്നു. വ്യാഴാഴ്ച അന്‍സാരി എത്തിയില്ല. തുടർന്ന് ഇയാളുടെ മകന്‍ അന്‍സാരിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകളുമായും അന്‍സാരിക്ക് ബന്ധമുണ്ടായിരുന്നു. ബോംബ് നിര്‍മ്മാണ പ്രക്രിയ ഭീകര സംഘടനയിലെ അംഗങ്ങളെ പഠിപ്പിച്ചതിലുടെയാണ് ഡോ.ബോംബ് എന്ന് വിളിപ്പേര് അന്‍സാരിക്ക് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button