Latest NewsKeralaNews

അയൽരാജ്യങ്ങളിലെ പുരോഗമനവാദികൾക്കും ഇന്ത്യൻ പൗരത്വം നൽകണമെന്ന് തസ്ലിമ നസ്റീൻ

കോഴിക്കോട് : ബംഗ്ലദേശ് അടക്കമുള്ള അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള നീക്കം സ്വാഗതാർഹമാണെന്നും എന്നാൽ അവിടെ പീഡനങ്ങൾ ഏറ്റുവാങ്ങി പുറത്താക്കപ്പെടുന്ന ഭൂരിപക്ഷ മുസ്‌ലിം വിഭാഗത്തിലെ തന്നെപ്പോലുള്ള പുരോഗമന വാദികൾക്കുകൂടി പൗരത്വം നൽകണമെന്നും എഴുത്തുകാരി തസ്‌ലിമ നസ്റീൻ.  ബംഗ്ലദേശിൽ ഏകീകൃത സിവിൽകോഡ് വേണമെന്ന് പുരോഗമനവാദികളാണ് ആവശ്യപ്പെട്ടത്. എന്നാൽ അവിടെ ന്യൂനപക്ഷമായ ഹിന്ദുക്കൾ ഏകീകൃത സിവിൽ കോഡിനെ എതിർക്കുകയാണ്. ഇന്ത്യയിൽ സ്വതന്ത്രചിന്തകരുടെ എണ്ണം വർധിക്കേണ്ടത് ആവശ്യമാണ്. പഴയകാലത്ത് സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയതുപോലെ ഇക്കാലത്ത് എഴുതാൻ കഴിയില്ലെന്നും തസ്ലീമ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ഇൻ എക്സൈൽ; എ റൈറ്റേഴ്സ് ജേണി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഹിജാബും പർദയും ധരിക്കുന്നവരുടെ എണ്ണം 1994 ൽ ഉള്ളതിനേക്കാൾ വളരെയധികം വർധിച്ചു. വീട്ടിലെ പുരുഷൻമാരുടെ നിർബന്ധപ്രകാരം മാത്രമാണ് സ്ത്രീകൾ ഹിജാബും പർദയും ധരിക്കുന്നതെന്നും തസ്‌ലിമ പറഞ്ഞു. കൊൽക്കത്തയിൽ താമസിക്കുമ്പോൾ ആദ്യകാലത്ത് ഇടതുനേതാക്കൾ തന്നെ പിന്തുണച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പുകാലത്ത് ന്യൂനപക്ഷ വോട്ടു നഷ്ടപ്പെടുമെന്നു ഭയന്ന് ഇടതുനേതാക്കൾ ഇനി പിന്തുണയ്ക്കാൻ കഴിയില്ലെന്ന് അറിയിച്ചു. ചടങ്ങിൽ തസ്‌ലിമ എഴുതിയ ‘പവിഴമല്ലികൾ പൂക്കുമ്പോൾ’ എന്ന ആത്മകഥാംശമുള്ള നോവൽ പ്രകാശനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button