ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. മുകേഷ് സിംഗ് ഹർജി സമർപ്പിച്ചതിനാലാണ് പ്രതികള്‍ക്ക് നല്‍കിയിരുന്ന മരണവാറന്റ് ഡല്‍ഹി തീസ് ഹസാരി കോടതി സ്റ്റേ ചെയ്തത് . ഇതേ കോടതിയാണ് പ്രതികളുടെ മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറണ്ട് പുറപ്പെടുവിച്ച ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ല. എന്നാല്‍, ഒരു ദയാഹരജി നിലനില്‍ക്കുന്നതിനാല്‍ മരണവാറണ്ടിന് സ്റ്റേ നല്‍കുകയാണെന്ന് കോടതി പറഞ്ഞു. ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചുക്കൊണ്ട് തിഹാര്‍ ജയില്‍ അധികൃതര്‍ റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Post Your Comments