ന്യൂസിലന്റ് ഇലവനെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യ എ യ്ക്ക് തകര്‍പ്പന്‍ ജയം. സട്ക്ലിഫ് ഓവലില്‍ നടന്ന മത്സരത്തില്‍ 92 റണ്‍സിനാണ് ഇന്ത്യ എ വിജയം സ്വന്തമാക്കിയത്. മലയാളി താരം സഞ്ജുസാംസണ്‍ നിരാശപ്പെടുത്തിയെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തത്. സ്‌കോര്‍ ഇന്ത്യ എ : 279/8, ന്യൂസിലന്റ് ഇലവന്‍ : 187/10
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്റ് ഇലവന്‍, ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.സഞ്ജു സാംസണ്‍ 4 റണ്‍സെടുത്ത് നില്‍ക്കേ റണ്ണൗട്ടാവുകയായിരുന്നു. പക്ഷേ ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയിക്ക്വാദ്, സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടിയെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ 50 റണ്‍സ് നേടിയപ്പോള്‍ 93 റണ്‍സെടുത്ത ഋതുരാജ് ഗെയിക്ക്വാദാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 31 പന്തില്‍ 41 റണ്‍സെടുത്ത കൃുണാല്‍ പാണ്ഡ്യ അവസാന ഓവറുകളില്‍ റണ്‍ നിരക്കുയര്‍ത്തിയതോടെ ഇന്ത്യ ഭേദപ്പെട്ട സ്‌കോറില്‍ എത്തുകയായിരുന്നു. ന്യൂസിലാന്റിനു വേണ്ടി ഗിബ്‌സണ്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി
വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ഇലവന് വേണ്ടി ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും കിട്ടിയ മികച്ച തുടക്കം മുതലാക്കാന്‍ പിന്നീട് കിവീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് ആര്‍ക്കും തന്നെ കഴിഞ്ഞില്ല. കൃതിയമായ ഇടവേളകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അനായാസവിജയം ഇന്ത്യ നേടുകയായിരുന്നു. 41.1 ഓവറുകളില്‍ വെറും 187 റണ്‍സിനാണ് ന്യൂസിലാന്റ് ഇലവന്‍ ഓളൗട്ടായത്. ന്യൂസിലാന്റ് ഇലവനു വേണ്ടി ജേക്കബ് ഭുല 50 ഉം ജാക്ക് ഭൊയ്‌ല 43 ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദ് 4 വിക്കറ്റും, മൊഹമ്മദ് സിറാജ് 2 വിക്കറ്റും വീഴ്ത്തി
Post Your Comments