ഓസ്ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മയുടേയു വിക്കറ്റുകള്‍ക്ക പുറമേ 7 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റാണ് നഷ്ടമായത്. ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 211 എന്ന നിലയിലാണ്. 47 റണ്‍സുമായി കൊഹ്ലിയും 8 റണ്‍സുമായി ലൊകേഷ് രാഹുലുമാണ് ക്രീസില്‍
മികച്ച തുടക്കമാണ് ധവാനും രോഹിതും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ 81 ല്‍ നില്‍ക്കേയാണ് രോഹിത് വീണത്. 44 പന്തില്‍ 42 റണ്‍സായിരുന്നു രോഹിത് നേടിയത്. രോഹിത് പുറത്തായിട്ടും പതറാതെ കുതിക്കുകയായിരുന്ന ധവാന്‍ 60 പന്തില്‍ അര്‍ധ ശതകവും പൂര്‍ത്തിയാക്കി. കഴിഞ്ഞ കളിയില്‍ നിന്നും മാറ്റം വരുത്തി കൊഹ്ലി തന്നെ വണ്‍ഡൗണായി ഇറങ്ങി. പിന്നീട് സ്‌കോര്‍ 184 ല്‍ എത്തിനില്‍ക്കേയാണ് ധവാന്‍ വീണത്.. കൊഹ്ലിയും ധവാനും ചേര്‍ന്ന് 100 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വച്ചായിരുന്നു ധവാന്‍ വീണത്. റിച്ചാര്‍ഡ്‌സണ്‍ന്റെ പന്തില്‍ സ്റ്റാര്‍കിന് പിടി കൊടുത്താണ് ധവാന്‍ മടങ്ങിയത്. ശ്രേയസ് അയ്യരുടേയും രോഹിതിന്റെയും വിക്കറ്റുകള്‍ വീഴ്ത്തിയത് സാംപയാണ്.
Post Your Comments