Latest NewsIndiaNews

ജയില്‍മോചിതനായ ഭീം ആര്‍മി നേതാവ്​ ചന്ദ്രശേഖര്‍ വീണ്ടും ജമാ മസ്​ജിദിലെത്തി

ന്യൂഡല്‍ഹി: ജയില്‍മോചിതനായ ഭീം ആര്‍മി നേതാവ്​ ചന്ദ്രശേഖര്‍ ആസാദ്​ വീണ്ടും ജമാ മസ്​ജിദിലെത്തി. ജുമുഅ നമസ്​കാരം കഴിഞ്ഞ സമയത്ത്​ ഭരണഘടനയുമായി ജമാമസ്​ജിദില്‍ എത്തിയ ആസാദ്​ ഭരണഘടനാ വാചകങ്ങള്‍ വായിച്ചു. ഭരണഘടനയുടെ കോപ്പികളും അദ്ദേഹം വിതരണം ചെയ്​തു. ഭരണഘടന അനുശാസിക്കുന്ന വഴിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം തുടരുമെന്നും ആസാദ്​ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 20ന്​ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജമാമസ്​ജിദില്‍ പ്രക്ഷോഭം നയിച്ചിനെ തുടര്‍ന്നാണ്​ ആസാദ്​ അറസ്​റ്റിലായത്​.

Read also: ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി

കരിനിയമം പിന്‍വലിക്കും വരെ സമരം തുടരും. ജാമ്യം നല്‍കിയ​പ്പോള്‍ തീസ്​ ഹസാരി കോടതി നിഷ്​കര്‍ഷിച്ച വ്യവസ്​ഥകള്‍ ലഘൂകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹരജി നല്‍കുമെന്നും നീതിന്യായ വ്യവസ്​ഥയില്‍ വി​ശ്വാസമുണ്ടെന്നും ആസാദ് വ്യക്തമാക്കി. രവിദാസ്​ ക്ഷേത്രം, ഗുരുദ്വാര, ക്രിസ്​ത്യന്‍ പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ്​ ആസാദ്​ ജമാ മസ്​ജിദിലെത്തിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button