ബംഗളൂരു: കാമ്പസുകളില്‍ വിപ്രോയുടെ ഇന്റര്‍വ്യൂ , 12,000 പേരെ ഉടന്‍ ആവശ്യമെന്ന് കമ്പനി. ഇന്ത്യയിലെ കാമ്പസുകളില്‍ നിന്നാണ് മിടുക്കരായ 12,000 പേരെ തേടിയുള്ള വിപ്രോ കാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് കാമ്പസ് ഇന്റര്‍വ്യൂ. നടപ്പു സാമ്ബത്തിക വര്‍ഷവും വിപ്രോ ഇത്രത്തോളം പേരെ കാമ്ബസുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു.
വിപ്രോയില്‍ നിന്ന് കൂടൊഴിയുന്നവരുടെ എണ്ണം നടപ്പുവര്‍ഷം മൂന്നാംപാദത്തില്‍ കുത്തനെ കുറഞ്ഞിരുന്നു. പുനര്‍വൈദഗ്ദ്ധ്യ പരിശീലനം, ഉയര്‍ന്ന ശമ്പളം ബോണസ്, ജോലി ക്രമീകരണം,?പ്രമോഷനുകള്‍ എന്നിവയിലൂടെ ജീവനക്കാര്‍ക്ക് പിന്തുണ നല്‍കിയും ആത്മവിശ്വാസവും ഉയര്‍ത്തിയുമാണ് വിപ്രോ മുന്നോട്ടു പോകുന്നതെന്ന് ചീഫ് എച്ച്.ആര്‍ ഓഫീസര്‍ സൗരഭ് ഗോവില്‍ പറഞ്ഞു. കഴിഞ്ഞ പാദത്തില്‍ മാത്രം 5,865 പേരെയാണ് കമ്പനി പുതുതായി നിയമിച്ചത്.
Post Your Comments