Latest NewsLife Style

മൂത്രത്തിലെ അണുബാധ തിരിച്ചറിയുന്നതിന് സ്മാര്‍ട്ട് ഫോണ്‍ ക്യാമറ

മൂത്രത്തിലെ അണുബാധ കണ്ടെത്താനുള്ള പുതിയ ടെക്നോളജിയുമായി ഒരു സംഘം ഗവേഷകര്‍. മൊബൈല്‍ ഫോണ്‍ ക്യാമറ കൊണ്ട് 25 മിനിറ്റിനകം അണുബാധ കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ വാദം.

ബാത് സര്‍വകലാശാലയിലെ എന്‍ജിനീയര്‍മാരാണ് മൂത്രത്തിലെ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന വിദ്യയുമായി എത്തിയിരിക്കുന്നത്. Biosensors and Bioeletcronics ജേണലില്‍ ഇത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിലവിലെ ലാബ് പരിശോധനകളെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ ബാക്ടീരിയ സാന്നിധ്യം ഈ ടെസ്റ്റ് വഴി കണ്ടെത്താം എന്നാണു ഗവേഷകര്‍ പറയുന്നത്.

ഇ കോളി ബാക്ടീരിയ സെല്ലുകളെ കണ്ടെത്തുന്ന ആന്റി ബോഡിയുള്ള ഒരു മൈക്രോ കാപ്പില്ലരി സ്ട്രിപ്പിലേക്ക് മൂത്രം എടുക്കും. തുടര്‍ന്ന് ഈ സ്ട്രിപ്പിലേക്ക് ഒരു എന്‍സൈമിനെ ചേര്‍ക്കും. ഇത് സ്ട്രിപ്പിലൊരു നിറവ്യത്യാസം ഉണ്ടാക്കും. ഇത് സ്മാര്‍ട്ട് ഫോണ്‍ ക്യാമറ കൊണ്ട് പകര്‍ത്തിയാണ് ഇ കോളിയുടെ കണക്ക് നിശ്ചയിക്കുക.

നിലവില്‍ ലാബ് ടെസ്റ്റുകള്‍ വഴിയാണ് ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് സാധാരണ ഈ അവസ്ഥയ്ക്ക് ചികിത്സ നല്‍കുന്നത്. ബാക്ടീരിയ സാന്നിധ്യം കണ്ടെത്താവുന്ന ലാബ് ടെസ്റ്റുകളെ അപേക്ഷിച്ച് സമയം കുറവും കൃത്യത ഉറപ്പിക്കുന്നതും ആയ ഒരു ടെസ്റ്റ് ആണിതെന്നാണു ഗവേഷകരുടെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button