തിരുവനന്തപുരം: എസ് എൻ ഡി പിയിൽ ജനാധിപത്യമെന്നൊന്നില്ലെന്നും, ആ സംഘടനയിൽ നടക്കുന്നത് വെള്ളാപ്പള്ളി നടേശന്റെ കുടുംബ വാഴ്ചയാണെന്നും മുൻ ഡിജിപി ടി പി സെൻകുമാർ. വെള്ളാപ്പള്ളി നടേശൻ കോളേജിൽ കുട്ടികളിൽ നിന്ന് വാങ്ങുന്ന അഡ്‌മിഷൻ ഫീസിന് യാതൊരു കണക്കുമില്ല. നടക്കുന്നത് വൻ അഴിമതിയാണ്. ടി പി സെൻകുമാറും, സുഭാഷ് വാസുവും നടത്തിയ പത്ര സമ്മേളനത്തിലാണ് സെൻകുമാറിന്റെ വെളിപ്പെടുത്തൽ.
വെള്ളാപ്പള്ളി നടേശൻ കോടിക്കണക്കിന് രൂപ തട്ടിയെന്ന് ടി.പി. സെൻകുമാർ പറഞ്ഞു. കോളജ്, സ്കൂൾ അഡ്മിഷനും നിയമനത്തിനും വാങ്ങിയ 1,600 കോടി രൂപ കാണാനില്ല. മൈക്രോ ഫിനാൻസ് വഴി വാങ്ങിയ അധിക പലിശ എവിടെപ്പോയെന്നും സെൻകുമാർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
സംഭവവുമായ ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ്, ആദായനികുതി, ഇന്റലിജൻസ് അന്വേഷണം വേണം. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചെന്നും ആയിരത്തോളം ശാഖകൾ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു
Post Your Comments