Latest NewsIndian Super LeagueFootballNewsSports

നോർത്ത് ഈസ്റ്റിനെതിരെ മുൻ ചാമ്പ്യന്മാർക്ക് അനായാസ ജയം

ചെന്നൈ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിക്ക് തകർപ്പൻ ജയം. തിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈ, തുടർച്ചയായ രണ്ടാം തോൽവിയിലേക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തള്ളിയിട്ടത്.

ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ മത്സരം ചെന്നൈയ്ക്ക് അനുകൂലമായത്. റാഫേല്‍ ക്രിവെല്ലാരോ(57), നെരിജസ് വാസ്‌കിസ് (59 ) എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്.

ഈ ജയത്തോടെ 12 മത്സരങ്ങളില്‍ 15 പോയിന്റുമായി ചെന്നൈയിൽ എഫ് സി എട്ടാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് കുതിച്ചു. 11 മത്സരങ്ങളില്‍ 11 പോയിന്റ് മാത്രമുള്ള ഒമ്പതാം സ്ഥാനത്തു തുടരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്ന സ്ഥിതിയാണുള്ളത്.  നാളെ മുംബൈ സിറ്റി ബംഗളൂരു എഫ്‌സിയെ നേരിടും.

കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഒഡീഷ എഫ്.സി വിജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഹൈദെരാബാദിനെ വീണ്ടും തോൽവിയിലേക്ക് തള്ളിയിട്ടത്. ആദ്യ മിനിറ്റില്‍ മാഴ്സലീഞ്ഞോയുടെ ഗോളില്‍ ലീഡ‍െടുത്ത ഹൈദരാബാദ് ഒഡീഷയെ ഞെട്ടിച്ചെങ്കിലും തുടർന്ന് മികച്ച പോരാട്ടം കാഴ്ച്ചവെക്കാൻ സാധിക്കാതെ ഹൈദരാബാദിന് തോൽവികൾ തുടർക്കഥയായി മാറുകയായിരുന്നു. അരിഡെയ്ന്‍ സന്റാനയുടെ(15,45+4) ഇരട്ടഗോളുകളാണ് ഒഡീഷയ്ക്ക് വിജയം നേടികൊടുത്തത്.

ഈ ജയത്തോടെ 13മത്സരങ്ങളിൽ 21പോയിന്റുമായി ഒഡീഷ നാലാം സ്ഥാനവും പ്ലേ ഓഫ് സാധ്യതകളും സജീവമാക്കി. പത്താം മത്സരമാണ് ഹൈദരാബാദ് ഇന്ന് തോറ്റത്. അവസാന സ്ഥാനത്ത് തന്നെയാണ് ഇപ്പോഴും തുടരുന്നതിനാൽ ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകൾ പ്രതിസന്ധിയിലാണ്. ഗോവയും, നിലവിലെ ചാമ്പ്യനായ ബെംഗളൂരുവുമാണ് ഇപ്പോൾ ഒന്നും,രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്. ആകെ 12 മത്സരങ്ങളിൽ 24,22 എന്നിങ്ങനെയാണ് യഥാക്രമം പോയിന്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button