മെക്സിക്കോ സിറ്റി : വീണ്ടും അഴിഞ്ഞാടി ലഹരി മാഫിയ സംഘം. സെൻട്രൽ മെക്സിക്കോയിലെ സെലായയിലെ ക്രിസ്ത്യൻ പള്ളിയിൽ വധുവിനെ വിവാഹചടങ്ങിനിടെ വെടിവച്ചു കൊന്നു. വരനെ മാഫിയ സംഘം തട്ടിക്കൊണ്ടു പോവുകയും ചെയ്തു. വിവാഹകർമ്മങ്ങൾ അവസാനിച്ചതോടെ പള്ളിയിൽ പ്രവേശിച്ച മാഫിയ സംഘം വിവാഹചടങ്ങിൽ എത്തിയവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ നിരവധിപേർ കൊല്ലപ്പെട്ടെന്നാണ് വിവരം. മെക്സിക്കൻ അധോലോക നായകൻ ഹോസെ ആന്റണിയോ എൽ മാരോ യെപെസ് ഒരടിസിന്റെ സഹോദരി കരീം ലിസ്ബെത്ത് യെപെസ് ഒരടിസാണ് കൊല്ലപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2017 മുതൽ മെക്സിക്കോയിൽ പ്രവർത്തിക്കുന്ന സാന്ത റോസ് ഡി ലാമ കാർട്ടലിന്റെ തലവനാണ് ആന്റണിയോ. സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല കൊല്ലപ്പെട്ട യുവതിക്കായിരുന്നു. ആക്രമണം തുടങ്ങിയപ്പോൾ ഇവിടെ നിന്ന് ആന്റണിയോ രക്ഷപ്പെട്ടു. ഹലീസ്കോയിലെ ന്യൂ ജനറേഷൻ കാർട്ടൽ എന്ന മാഫിയ സംഘമാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.
Post Your Comments