മുംബൈ: എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന സംശയങ്ങൾ ബലപ്പെടുന്നു. ബി.സി.സി.ഐ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ താരങ്ങളുടെ പുതിയ കരാര്‍ പട്ടികയിൽ ധോണിയുടെ പേര് ഉൾപ്പെട്ടിട്ടില്ല. ഏഴു കോടി രൂപ വാര്‍ഷിക വരുമാനമുള്ള എ പ്ലസ് ഗ്രേഡില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. എ ഗ്രേഡില്‍ ആര് അശ്വിന്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് എന്നിവര്‍ ഇടം നേടിയിട്ടുണ്ട്. എ ഗ്രേഡില്‍ അഞ്ചു കോടി രൂപയാണ് വാര്‍ഷിക വരുമാനം.
Read also: ലോകകപ്പ് സെമി ഫൈനലില്‍ റണ്ണൗട്ടായതിനെക്കുറിച്ച് മനസുതുറന്ന് എം എസ് ധോണി
മൂന്നു കോടി രൂപയുള്ള ഗ്രേഡ് ബിയില്‍ അഞ്ചു താരങ്ങളാണുള്ളത്-വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍. ഒരു കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഗ്രേഡ് സിയില്‍ കേദര്‍ ജാദവ്, നവദീപ് സയ്ന, ദീപക് ചാഹര്ഡ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശര്‍ദ്ധുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഇടം നേടി.
Post Your Comments