ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന. ന്യൂനപക്ഷങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രി മെഹമൂദ് അലി പറഞ്ഞു. ഇതാദ്യമായാണ് പൗരത്വ പട്ടികയില്‍ തെലങ്കാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ പൗരത്വം കൊടുക്കുന്നതില്‍ തെറ്റില്ല എന്നാല്‍ സ്വന്തം രാജ്യത്തെ പൗരന്മാരോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബുദ്ധിമുട്ടിലാക്കരുതെന്നും മെഹ്മൂദ് അലി പറഞ്ഞു.
തങ്ങളുടെ നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചാതായും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് വേണ്ടി ഇന്ത്യയിലുള്ള മുസ്ലിങ്ങളെ ഭീതിയിലാക്കരുതെന്നു അദ്ദേഹം പറഞ്ഞു. എന്തെങ്കിലും തെളിയിക്കുന്നതിന് വേണ്ടി ജനന സര്‍ട്ടിഫിക്കിറ്റ് ജനങ്ങള്‍ സൂക്ഷിച്ച് വെക്കാറില്ല’. തെലങ്കാനയില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് നിങ്ങള്‍ക്ക് ഞാന്‍ വാഗ്ദാനം നല്‍കുന്നെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
Post Your Comments