ദില്ലി: പൗരത്വ പട്ടികയുടെ പേരില്‍ തമ്മിലടിച്ച് ബിജെപി-കോണ്‍ഗ്രസ്. ദേശീയ ജനസംഖ്യ പട്ടിക യുപിഎ കാലത്താണ് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി, അല്ലെന്ന് കോണ്‍ഗ്രസും.
ദേശീയ ജനസംഖ്യ പട്ടിക യുപിഎ കാലത്താണ് ആദ്യമായി നടപ്പാക്കിയത് എന്നാല്‍ അവര്‍ ഇപ്പോള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സയിദ് ഷെഹ്നാസ് ഹുസൈന്‍ ആരോപിച്ചു. എന്‍ആര്‍സി രാജവ്യാപകമായി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സയിദ് ഷെഹ്നാസ് ഹുസൈന്‍ പറഞ്ഞു. രാജ്യത്ത് എന്‍പിആറിന് ശേഷം എന്‍ആര്‍സി നടപ്പാക്കാനുള്ളത് കോണ്‍ഗ്രസിന്റെ തിരുമാനമായിരുന്നു.
എന്നാല്‍ ബിജെപി വക്താവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. എന്‍പിആര്‍ ആരംഭിക്കാന്‍ അന്നത്തെ മന്ത്രി സഭ ആലേചിച്ചിരുന്നു എന്നാല്‍ അത് സാധാരണക്കാരുടെ പ്രദേശിക രജിസ്റ്ററായിരുന്നു.എന്‍ആര്‍സിയിലേക്കുള്ള ചവിട്ട് പടിയാണ് എന്‍പിആര്‍ എന്ന് പലതലണ ബിജെപി മന്ത്രിമാര്‍ തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണ്. 2012 ഓഗസ്റ്റ് 28 ന് ലോക്‌സഭയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍, അന്നത്തെ ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിംഗ്, ഇന്ത്യന്‍ പൗരന്മാര്‍ക്കായുള്ള ദേശീയ രജിസ്റ്റര്‍ സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയാണ് എന്‍പിആര്‍ എന്ന് പറഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു.യുപിഎ സര്‍ക്കാര്‍ എന്‍ആര്‍സി നടപ്പാക്കാന്‍ ആലോചിച്ചിട്ടേയില്ലെന്നും മാക്കന്‍ പറഞ്ഞു.
Post Your Comments