Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു.  ജിദ്ദയിൽ നിന്നും ചരക്കുകൾ എടുത്തു ഖുൻഫുദയിൽ കച്ചവടം നടത്തിവരികയായിരുന്ന കണ്ണൂർ തലശേരി ധർമടം മീത്തൽപ്പീടിക സ്വദേശി കരിപ്പാൽ മുഹമ്മദ് ഷജീർ (36) ആണ്​ മരിച്ചത്​. ജിദ്ദയിൽ നിന്ന്​ 50 കിലോമീറ്ററകലെ ഖുൻഫുദ റോഡിൽ വാഹനം ട്രൈലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഖുൻഫുദയിൽ നിന്നും സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി മുഹമ്മദ് ഷമീമിനോടൊപ്പം ജിദ്ദയിലേക്ക് വരവേ ആയിരുന്നു അപകടം. വാഹനമോടിച്ച മുഹമ്മദ് ഷമീമിന് നിസാര പരിക്കേറ്റു. മഹ്ജർ കിങ്​ അബ്​ദുൽ അസീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മുഹമ്മദ് ഷജീറിന്റെ മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം ജിദ്ദയിൽ ഖബറടക്കുമെന്ന്​  സഹോദരൻ  അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button