മലപ്പുറം : ഡ്രൈവിങ്ങ് സ്‌കൂള്‍ ഏജന്റുമാര്‍ക്ക് മദ്യസല്‍ക്കാരം, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് എതിരെ ശക്തമായ നടപടി . തിരൂരങ്ങാടിയിലാണ് സംഭവം. രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ബെന്നി വര്‍ഗീസ്, സുനില്‍ ബാബു എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Also : ലൈസന്‍സിന് ഇനി എട്ടും എച്ചും പോര; പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
ഏജന്റുമാര്‍ക്കൊപ്പമിരുന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ ഗതാഗതകമ്മിഷണര്‍ തൃശൂര്‍ ഡെപ്യൂട്ടി ഗതാഗത കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. പൊതുപണിമുടക്ക് ദിവസം തലപ്പാറയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു മദ്യസല്‍ക്കാരം.
സല്‍ക്കാരത്തിന് ക്ഷണിച്ചുകൊണ്ട് മോട്ടോര്‍വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ കൂടിയായ ഏജന്റുമാരുടെ വാട്സാപിലേക്ക് അയച്ച സന്ദേശത്തില്‍ ഔദ്യോഗികമായ കാര്യങ്ങള്‍ക്കു വേണ്ടി വിളിച്ച യോഗമല്ലെന്നും വിനോദം മാത്രം ലക്ഷ്യമിട്ട് ഉള്ളതാണെന്നും വ്യക്തമാക്കുന്നുണ്ട്
Post Your Comments