CricketLatest NewsNewsSports

കൊഹ്ലിയുടെ ആ തീരുമാനം അംഗീകരിക്കാനാവില്ല ; വിമര്‍ശനവുമായി ലക്ഷ്മണ്‍

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോഹ്ലി നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയതിനെ വിമര്‍ശിച്ച് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ രംഗത്ത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്ന് ലക്ഷ്മണ്‍ പറഞ്ഞു. ധവാന്റെ പരിചയ സമ്പത്തും രാഹുലിന്റെ ഫോമും കണക്കിലെടുത്താലും ഇത്തരമൊരു തീരുമാനം വേണ്ടിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു

ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എപ്പോഴും ഏറ്റവും കൂടുതല്‍ പന്തുകള്‍ കളിക്കുകയാണ് വേണ്ടത്. ഓസ്‌ട്രേലിയയെ പോലെ ശക്തമായ ബൗളിംഗ് നിരയുള്ള ഒരു ടീമിനെതിരെ പരീക്ഷണം നടത്തുന്നത് ശരിയല്ല. ശിഖര്‍ ധവാന്റെ പരിചയസമ്പത്തും രാഹുലിന്റ ഫോമും കണക്കിലെടുത്ത് ഇരുവരെയും കളിപ്പിക്കണമെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷെ അത്തരമൊരു സാഹചര്യത്തില്‍ രാഹുലിനെ നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

കോഹ്ലി നാലാം നമ്പറില്‍ ഇറങ്ങിയതിനെ വിമര്‍ശിച്ച് നേരത്തെ ഓസ്‌ട്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡനും രംഗത്ത് വന്നിരുന്നു. എല്ലാ താരങ്ങളെയും ഒരു മത്സരത്തില്‍ ഉള്‍ക്കൊള്ളാനാകില്ല ചില കടുത്ത തീരുമാനങ്ങള്‍ ചിലപ്പോള്‍ എടുക്കേണ്ടിവരുമെന്ന് ഹെയ്ഡന്‍ പറഞ്ഞിരുന്നു. അതിലുപരി മൂന്നാം നമ്പറില്‍ ഇറങ്ങി പതിനായിരത്തോളം റണ്‍സ് നേടിയിട്ടുള്ള കോഹ്ലി എന്തിനാണ് ഇപ്പോള്‍ നാലാം നമ്പറില്‍ ഇറങ്ങുന്നതെന്ന് ഹെയ്ഡന്‍ ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button