ന്യൂഡല്‍ഹി : ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ക്ക് നിരോധനം, കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇങ്ങനെ. അശ്ലീല ചിത്രങ്ങളും വിഡിയോയും അവയ്ക്കു മാത്രമായുള്ള വെബ്സൈറ്റുകളിലൂടെ മാത്രമല്ല കാണുന്നത്. സമൂഹ മാധ്യമങ്ങളായി വാട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയും യുട്യൂബിലൂടെയും മറ്റും യഥേഷ്ടം പ്രചരിക്കുകയും കാണുകയും ചെയ്യുന്നത് ഇന്ന് സര്‍വസാധാരണമായിരിയ്ക്കുന്നു. . ഇത് നിരോധിക്കണമെന്ന തിരിച്ചറിവാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യ സഭാ എംപി ആയ ജയ്റാം രമേഷ് ( Jairam Ramesh) നയിക്കുന്ന കമ്മറ്റി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പോണ്‍ കുട്ടികള്‍ക്കും സമൂഹത്തിനും കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നതെന്നാണ് കരുതുന്നത്
Read Also ; ലൈംഗികാക്രമണങ്ങൾക്ക് പ്രധാന കാരണം പോണ്‍ സൈറ്റുകള്‍’; നിരോധിക്കണമെന്ന് നിതീഷ് കുമാര്‍
പ്രായപൂര്‍ത്തിയായവരുടെ അശ്ലീലതയും, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഫോട്ടോകളും ക്ലിപ്പുകളും ഫെയ്സ്ബുക്, ട്വിറ്റര്‍, ടിക്ടോക് തുടങ്ങി സമൂഹ മാധ്യമങ്ങളിലും യുട്യൂബിലും എല്ലാം യഥേഷ്ടം പ്രചരിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും കൂടെയാണ് രമേഷിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചത്. പേടിപ്പിക്കുന്ന രീതിയില്‍ പോണ്‍ പ്രചരിക്കുന്നുവെന്ന കണ്ടെത്തലാണ് അവര്‍ നടത്തിയത്. തുടര്‍ന്ന് കമ്മറ്റി ഈ കമ്പനികളുടെ പ്രതിനിധികളെ ചോദ്യം ചെയ്യുകയും എന്തു പ്രതിവിധിയാണ് പെട്ടെന്നു ചെയ്യാനാകുകു എന്ന് ആരായുകയും ചെയ്തു.
ഡിസംബറില്‍ രൂപീകരിച്ച കമ്മറ്റി ഇതുവരെ ഫെയ്സ്ബുക്, ഗൂഗിള്‍, ട്വിറ്റര്‍, ടിക്ടോക്, ഷെയര്‍ ചാറ്റ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളെയാണ് കണ്ടത്. ഇക്കാര്യത്തില്‍ വിവിധ കമ്പനികളുടെ പ്രതികരണവും അറിയിച്ചിട്ടുണ്ട്.
Post Your Comments