UAELatest NewsNewsGulf

യുഎഇയില്‍ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റിലായി

അബുദബാബി : യുഎഇയില്‍ എടിഎം തകര്‍ത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. അബുദാബിയിലെ അല്‍ ഗയാത്തി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു മോഷണശ്രമം. മുഖംമൂടി ധരിച്ച രണ്ടുപേര്‍ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി.

Also read : പാക്കിസ്ഥാന്റെ നിരന്തര അപേക്ഷകള്‍ക്കൊടുവില്‍ ബംഗ്ലാദേശ് കനിഞ്ഞു

 ഇവിടെ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയുകയും അബുദാബി മുസഫയിലെ താമസ സ്ഥലത്തുനിന്നും ഇവരെ പോലീസ് അറസ്റ്റ് ചെയുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തി. കൈയുറകള്‍ ധരിച്ചായിരുന്നു മോഷണശ്രമം നടത്തിയത്. ഒരു ചുറ്റികയും അലൂമിനിയത്തില്‍ തീര്‍ത്ത ചില ഭാഗങ്ങളും സ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button