Latest NewsCricketNewsSports

പാക്കിസ്ഥാന്റെ നിരന്തര അപേക്ഷകള്‍ക്കൊടുവില്‍ ബംഗ്ലാദേശ് കനിഞ്ഞു

പാകിസ്ഥാനില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാമെന്ന പാകിസ്ഥാന്റെ നിരന്തരമായ അപേക്ഷകള്‍ക്കൊടുവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചു. മൂന്ന് ട്വന്റി20 മത്സരവും ഒരു ഏകദിനവും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ബംഗ്ലാദേശ് പാകിസ്ഥാനില്‍ കളിക്കുക. എന്നാല്‍ മൂന്നു തവണയായാകും മത്സരങ്ങള്‍ നടക്കുക. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ പാകിസ്ഥാനില്‍ കൂടുതല്‍ ദിവസങ്ങള്‍ നില്‍ക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് പര്യടനം മൂന്നു ഘട്ടമാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷാ കാരണങ്ങളാല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഒരുക്കമല്ലെന്ന് ബംഗ്ലാദേശ് പലതവണ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചുരുന്നുവെങ്കിലും മറ്റ് രാജ്യങ്ങളൊന്നും പാകിസ്ഥാനിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തിയ അപേക്ഷ പരിഗണിച്ചാണ് ബംഗ്ലാദേശിന്റെ തീരുമാനം.

ജനുവരി 24,25,26 തിയ്യതികളില്‍ ലാഹോറില്‍ വച്ച് മൂന്ന് ട്വന്റി20 മത്സരങ്ങളോടെയാണ് ആദ്യ പര്യടനം. രണ്ടാം പര്യടനം ഫെബ്രുവരി 7 മുതല്‍ 11 വരെയാണ് ഈ സമയത്ത് ടെസ്റ്റ് മത്സരമാണ് നടക്കുക. ഇതിനുശേഷം ഏപ്രില്‍ 3 ന് കറാച്ചിയില്‍ വച്ച് ഒരു ഏകദിനവും അഞ്ചുമുതല്‍ ഒമ്പതുവരെ ടെസ്റ്റ് മത്സരവും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button