Latest NewsIndiaNews

ഈവയെ കുത്തിക്കൊന്ന കേസിൽ പ്രതി സഫറിനു വേണ്ടി ആളൂർ

കൊച്ചി•കലൂർ സ്വദേശിയും കൊച്ചി സെന്റ് ആൽബെർട്സ് ക്യാമ്പിനുള്ളിൽ പ്രവർത്തിക്കുന്ന ഈശോ ഭവൻ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയുമായ ഈവ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 26 വയസ്സുള്ള സഫറിനു വേണ്ടി കോടതിയിൽ ഹാജരായത് അഡ്വ. ബി എ ആളൂരാണ്. പോലീസ് പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടു. ആളൂരിന്റെ ശക്തമായ വാദത്തെ തുടർന്ന് കോടതി ആറുദിവസം മാത്രമാണ് കസ്റ്റഡിയിൽ വിട്ടത്.

കൊലപാതകം, 3 പോക്സോ എന്നീ വലിയ വകുപ്പുകളാണ് പോലീസ് ഇട്ടിരിക്കുന്നത്. എറണാകുളം കലൂരിലെ താനിപ്പള്ളി വീട്ടിൽ വിനോദിന്റെ ഗോപിക എന്ന ഈവയാണ് കൊല്ലപ്പെട്ടത്. പ്രേമബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവതിയുടെ ശരീരത്തിൽ 24 കുത്തുകളാണുള്ളത്. ആഴത്തിലുള്ള മുറിവാണ് മരണകാരണം.

തമിഴ്നാട്ടിലെ വാല്‍പാറയിലെ തേയില തോട്ടത്തിൽ നിന്നാണ് ഈവയുടെ മൃദദേഹം കിട്ടിയത്. പൊള്ളാച്ചിയിലേക്ക് രക്ഷപെടാൻ ആയിരുന്നു സഫറിന്റെ പദ്ധതി. എന്നാൽ വാട്ടർഫാൾ ചെക്ക് പോസ്റ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ രക്തക്കറ കണ്ടെത്തിയതോടെ സഫറിന്റെ പദ്ധതി പൊളിയുകയായിരുന്നു.. ഈ കേസിൽ സഫറിനുവേണ്ടിയും ഹാജരായത് കൊടും ക്രിമിനലുകളുടെ അഭിഭാഷകൻ അഡ്വ. ബി എ ആളൂരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button