നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതിയായ ദിലീപ് ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ഫോണുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ച ഫോണുകൾ ഹാജരാക്കണമെന്ന് കോടതി ദിലീപിനെ അറിയിച്ചു. ഇതോടെ, ഇന്ത്യയിൽ ഒരു കേസിലും ഇതുവരെ കാണാത്ത കീഴ്വഴക്കങ്ങളുമായി പ്രതിയും പ്രോസിക്യൂഷനും കോടതിയും മുന്നോട്ട് നീങ്ങുകയാണെന്ന മുൻ എസ്പി സുഭാഷ് ബാബുവിന്റെ വാക്കുകൾ വീണ്ടും അടിവരയിടപ്പെടുകയാണ്. അഡ്വ. ബി എ ആളൂരിനും ഇതുതന്നെയാണ് പറയാനുള്ളത്.
‘കേസ് അന്വേഷിച്ച് തെളിവുകൾ കണ്ടെത്തേണ്ടത് പോലീസ് ആണ്. അല്ലാതെ പ്രോസിക്യൂഷൻ അല്ല. ഇവിടെ അന്വേഷണത്തിൽ പ്രോസിക്യൂഷൻ നേരിട്ട് ഇടപെടുകയാണ്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം മൊബൈൽ ഫോൺ കൈമാറിയാൽ പിന്നെ കേസിൽ എവിടെയാണ് അന്വേഷണം നടന്നത്. അങ്ങനെ ഉണ്ടായാൽ ഈ അന്വേഷണത്തിൽ കോടതിയുടെ നേരിട്ടുള്ള ഇടപെടൽ ആയി മാറും. ഒരു കേസിലും നേരിട്ട് ഇടപെടാനുള്ള അധികാരം കോടതികൾക്ക് ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. കേസിന്റെ അന്വേഷണത്തിൽ ഇടപെടാൻ സുപ്രീം കോടതിക്ക് പോലും അധികാരമില്ല’, ബി എ ആളൂർ വ്യക്തമാക്കി.
Also Read:പാന്റും ഷർട്ടും ബെൻസ് കാറും: ലുക്ക് മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ
ആളൂരിന്റെ അതേ നിലപാട് തന്നെയാണ് മുൻ എസ്പിക്കും ഉള്ളത്. അന്വേഷണം നടക്കുന്ന സമയത്ത് തെളിവ് ശേഖരിക്കുന്ന സാഹചര്യത്തിൽ അഭിഭാഷകർ ഇടപെടുക എന്നത് ഇന്നേ വരെ നടന്നിട്ടില്ലാത്ത കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്രമായി അന്വേഷണം നടത്തി, സ്വതന്ത്രമായി തളിവുകൾ കണ്ടെത്തേണ്ട പോലീസ് ഇവിടെ പരാജയപ്പെട്ടിരിക്കുകയാണ്. കേസിൽ പ്രതിക്കെതിരായ തെളിവുകൾ പ്രതി തന്നെ നൽകണമെന്ന വാശിയിലാണ് പ്രോസിക്യൂഷൻ. പരമാധികാരത്തോടെ കേസ് അന്വേഷിക്കാൻ കഴിവുള്ള ഒരു സേന, ദിലീപിനെ കസ്റ്റഡിയിൽ കിട്ടിക്കഴിഞ്ഞാൽ കുറെ തെളിവുകൾ ലഭിക്കുമെന്ന് പറയുന്നതിൽ തന്നെ അപകാതയില്ലേ എന്നതാണ് ചോദ്യം.
‘അപകടകരമായ രണ്ട് കാര്യങ്ങൾ പൊലീസിന് സംഭവിച്ചു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇക്കാര്യം പോലീസ് രഹസ്യമാക്കി വെയ്ക്കണമായിരുന്നു. ശേഷം അന്വേഷിച്ച് ആവശ്യമായ തെളിവുകൾ കണ്ടെത്തണമായിരുന്നു. റെയ്ഡിൽ ഫോണുകൾ കണ്ടെത്തണമായിരുന്നു. ഒപ്പവും, ഞാൻ വല്യ സംഭവമാണെന്ന് രീതിയിൽ ബാലചന്ദ്രകുമാർ ഓരോ ദിവസവും ദിലീപിനെതിരെ പുതിയ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നു. ഇതോടെ, ഇതിനുള്ളില് അപകടം മനസിലാക്കാൻ പ്രതിഭാഗത്തിന് സാധിച്ചു. അവർ ശക്തമായിട്ടാണ് മുന്നോട്ട് പോകുന്നത്. രണ്ടാമതായി പോലീസ് ചെയ്ത മണ്ടത്തരം, കസ്റ്റഡിയിൽ ചോദ്യം ചെയ്‌താൽ മതിയെന്നും അതല്ലാതെ മൂന്ന് ദിവസത്തെക്ക് മാത്രമുള്ള അനുവാദം വേണ്ടെന്നും അവർ പറയണമായിരുന്നു’, മുൻ എസ്പി സുഭാഷ് ബാബു പറയുന്നു.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചകൾ മറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ അവർ നടത്തുന്നത്. ദിലീപിന്‍റെ വസതിയിൽ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകൾ പുതിയ ഫോണുകളാണ്. 2022 ജനുവരിയിൽ മാത്രമാണ് ആ ഫോണുകൾ ദിലീപും സഹോദരൻ അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണായകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിൾ ഫോൺ, ഒരു വിവോ ഫോൺ, ദിലീപിന്‍റെ സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോൺ എന്നിവ അന്വേഷണം തുടങ്ങിയപ്പോൾ മാറ്റിയെന്നും അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറയുന്നു. ഈ ഫോണുകൾ ആണ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments