എറണാകുളം: അഭിഭാഷകൻ ബി.എ ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആളൂര്‍ കടന്നു പിടിച്ചു എന്നാണ് പരാതി. പരാതിയെ തുടർന്ന് കുട്ടിയുടെ മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നിലവിൽ ആളൂരിനെതിരെ രണ്ട് കേസുകൾ സെൻട്രൽ പൊലീസിലുണ്ട്. പരാതിക്കാരിയെ ഓഫീസിൽ വച്ച് അപമാനിച്ചുവെന്നതും, ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസുമാണ് ആളൂരിനെതിരെയുള്ളത്. ഈ രണ്ട് കേസുകളിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ മൂന്നാമതൊരു കേസ് കൂടി വന്നിരിക്കുന്നത്.
നേരത്തെ, ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഇരയായ പെൺകുട്ടിക്ക് വേണ്ടി ഘോരം പ്രസംഗിച്ച ആളായിരുന്നു ആളൂർ. പ്രതിക്കു വേണ്ടി വാദിക്കില്ലെന്നും ഈ കേസിൽ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും ഒപ്പം നിൽക്കുമെന്നും ആളൂർ പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. പൊതുവെ കുറ്റവാളികൾക്കൊപ്പമായിരുന്നു ആളൂർ നിന്നിരുന്നത്. പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ വാങ്ങിക്കൊടുക്കാൻ പോരാടുമെന്നും ആളൂർ വാദിച്ചിരുന്നു.
Post Your Comments