CricketLatest NewsNewsSports

ടോസ് നഷ്ടത്തിനു പുറമേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റും നഷ്ടം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന പരമ്പരയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടമായ ഇന്ത്യ 21 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 105 റണ്‍സെന്ന നിലയിലാണ്. 58 റണ്‍സുമായി ശിഖര്‍ ധവാനും 33 റണ്‍സുമായി കെ എല്‍ രാഹുലുമാണ് ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ ഡേവിഡ് വാര്‍ണറുടെ കൈയിലേക്ക് അടിച്ചു കൊടുത്ത് മടങ്ങി. 15 പന്തില്‍ 10 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്.വണ്‍ ഡൗണ്‍ ആയി ഇറങ്ങിയ രാഹുല്‍ നിലയുറപ്പിച്ച് കളിക്കാനാണ് ശ്രമിക്കുന്നത്.

ഓസീസ് നിരയില്‍ മാര്‍നസ് ലബുഷെയ്ന്‍ ഏകദിന അരങ്ങേറ്റം കളിക്കുകയാണ്. ലബുഷെയ്ന്‍ വന്നതോടെ സ്റ്റീവ് സ്മിത്ത് നാലാം നമ്പറിലാകും ബാറ്റ് ചെയ്യുക. ഇന്ത്യന്‍ നിരയില്‍ രോഹിത്തിനും ധവാനും പുറമേ രാഹുലും വന്നതോടെ കൊഹ്ലി നാലാം സ്ഥാനത്തേക്കിറങ്ങുകയും ചെയ്തു

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര

ഓസ്‌ട്രേലിയന്‍ ടീം: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ആഷ്ടണ്‍ ടര്‍ണര്‍, അലക്‌സ് ക്യാരി, ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ

shortlink

Related Articles

Post Your Comments

Related Articles


Back to top button