ന്യൂഡല്‍ഹി: ഷാംഗ്ഹായ് സഹകരണ സംഘടനയുടെ(എസ്സിഒ) എട്ട് അത്ഭുതങ്ങളുടെ പട്ടികയില്‍ ഗുജറാത്തിലെ ഏകതാ പ്രതിമയും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അംഗരാജ്യങ്ങള്‍ക്കിടയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എസ്സിഒയുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തുപ്രതിമയെയും അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയെയുമൊക്കെ ഉയരത്തില്‍ പിന്തള്ളി ലോകത്തിലേറ്റവും ഉയരമുള്ള പ്രതിമ എന്ന സ്ഥാനവും ഏകതാ പ്രതിമ സ്വന്തമാക്കിയിരുന്നു.
2018 ഒക്ടോബറിലാണ് ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള ഏകതാ പ്രതിമ ഉദ്ഘാടനം ചെയ്തത്. നര്‍മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപില്‍ നിര്‍മിച്ചിരിക്കുന്ന പ്രതിമയ്ക്ക് 2989 കോടി രൂപയായിരുന്നു ചെലവ്. രാം വി. സുത്തര്‍ രൂപകല്പനയും എല്‍ ആന്‍ഡ് ടി നിര്‍മാണവും നിര്‍വഹിച്ചു.ട്വീറ്റുകൾ കാണാം:
Received Secretary General #ShanghaiCooperationOrganization Vladimir Norov. Reviewed the progress in our cooperation as India prepares to take up the responsibility of chairing the Council of #SCO Heads of Government. pic.twitter.com/UTwZwzMUSH
— Dr. S. Jaishankar (@DrSJaishankar) January 13, 2020
Appreciated the #SCO’s efforts to promote tourism among member states. The “8 Wonders of SCO”, which includes the #StatueofUnity , will surely serve as an inspiration. pic.twitter.com/nmTbz6qIFg
— Dr. S. Jaishankar (@DrSJaishankar) January 13, 2020
Post Your Comments