കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി പുതിയ പദ്ധതിയുമായി കേരള പോലീസ്. ‘മാലാഖ’ എന്ന പേരിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, പോലീസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നൽകുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Read also: ഇന്ത്യൻ പാർലമെന്‍റിൽ ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ലഭിക്കൂ?
സംസ്ഥാനത്തൊട്ടാകെ ഒപ്പുശേഖരണ പരിപാടി, ഘോഷയാത്രകള്‍, മണല്‍ ചിത്രരചന, ചലച്ചിത്ര ടെലിവിഷന്‍ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പൊതുപരിപാടികള്‍, സാംസ്കാരിക പരിപാടികള്‍, നാടകങ്ങള്‍, തെരുവു നാടകങ്ങള്‍, പോലീസ് ബാന്‍റ്/കുതിര പോലീസ് എന്നീ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുളള പൊതുപരിപാടികള്‍, പോലീസിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികള്‍, സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള ഘോഷയാത്രകള്‍ എന്നിവയും സംഘടിപ്പിക്കും.
Post Your Comments