കുവൈറ്റ്: ഗോ എയര്‍ കുവൈത്ത്- കണ്ണൂര്‍ വിമാന സര്‍വീസ് രണ്ടുമാസത്തേക്ക് നിര്‍ത്തുന്നു. ജനുവരി 24 മുതല്‍ മാര്‍ച്ച് 28വരെയാണ് നിര്‍ത്തുന്നത്.എയര്‍ ക്രാഫ്റ്റിന്റെ
ക്ഷാമം കാരണമാണ് കണ്ണൂര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ഗോ എയര്‍ കുവൈത്തില്‍നിന്ന് കണ്ണൂരിലേക്ക് പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചത്.
Read also: മുന്‍കൂര്‍ വിസയില്ലാതെ സൗദിയിൽ പ്രവേശിക്കാം; പുതിയ വിസ രീതികളിൽ വിശദീകരണവുമായി അധികൃതര്‍
കുവൈത്തില്‍നിന്ന് ദിവസും രാത്രി 11.55ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് രാവിലെ 7.30ന് കണ്ണൂരില്‍ എത്തുകയും തിരിച്ച് രാത്രി 8:30ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കുവൈത്തില്‍ എത്തിച്ചേരുകയും ചെയ്യുന്ന രീതിയിലായിരുന്നു ഗോ എയറിന്റെ കണ്ണൂർ വിമാനസർവീസ്.
Post Your Comments