മുംബൈ: ഓസ്ട്രേലിയയില്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന ഓസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് വോയ്ക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയില്‍ ഞങ്ങള്‍(ടീം ഇന്ത്യ) ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിച്ചിട്ടുണ്ട്. മത്സരം വിജയിക്കാനായതില്‍ സന്തോഷമുണ്ട്. ഏത് ടെസ്റ്റ് പരമ്പരയിലും ആകാംക്ഷ ജനിപ്പിക്കുന്ന മത്സരമാകും പിങ്ക് ബോളിലേത് എന്ന് മനസിലാക്കുന്നു. അതിനാല്‍ ഏത് രാജ്യത്തും പിങ്ക് പന്തില്‍ കളിക്കാന്‍ തയ്യാറാണ്. ആ വെല്ലുവിളി ഏറ്റെടുക്കുന്നു. അത് പെര്ത്തിലായാലും ഗാബയിലായാലും ഞങ്ങള്‍ക്കൊരു പ്രശ്നമല്ല. ലോകത്തെ ഏത് ടീമിനെതിരെയും ഏത് ഫോര്‍മാറ്റിലും കളിക്കാൻ ഞങ്ങൾ പ്രാപ്തരാണെന്നും കോഹ്ലി വ്യക്തമാക്കി.
Read also: രണ്ടാം വരവ് വെറുതെയായില്ല; വിരാട് കോഹ്ലിയെപ്പോലും എണീറ്റ് നിന്ന് കയ്യടിപ്പിച്ച പ്രകടനവുമായി സഞ്ജു
ഓസ്ട്രേലിയയില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കുക സങ്കീര്‍ണമാണെന്നും ആ വെല്ലുവിളി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഏറ്റെടുക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നുമായിരുന്നു സ്റ്റീവ് വോ പറഞ്ഞത്. നിലവിലെ ഏറ്റവും മികച്ച സമ്പൂര്‍ണ ടീം ഇന്ത്യയാണ്. ലോകത്തെ ഏറ്റവും മികച്ച ടീമാണെങ്കില്‍ ഏത് ടീമിനെതിരെയും ഏത് സാഹചര്യത്തിലും കോഹ്ലിപ്പട ജയിക്കേണ്ടതുണ്ട്. അതിന് ടീം ഇന്ത്യ തയ്യാറാവും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments